തെരഞ്ഞെടുപ്പ് സംഭാവന മറച്ചുവെച്ചുവെന്ന പ്രചാരണം തെറ്റെന്ന് ലീഗ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്ത് എ.ഐ.സി.സിയിൽനിന്ന് ലഭിച്ച സംഭാവനയുടെ കണക്ക് മുസ്ലിംലീഗ് സ്ഥാനാ൪ഥികൾ തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് മറച്ചുവെച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീ൪ എം.പിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.  മജീദും പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്ക് യു ഡി എഫ് ഘടകകക്ഷികൾക്ക് എ.ഐ.സി.സി സംഭാവന നൽകിയിരുന്നു. ഇതും മറ്റുസംഭാവനകളുമാണ് തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്ക് ചെലവഴിച്ചിട്ടുള്ളത്. എ.ഐ.സി.സി ലീഗിൻെറ ഓരോ സ്ഥാനാ൪ഥിക്കും പ്രത്യേകം സംഖ്യ നി൪ണയിച്ച് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ സ്ഥാനാ൪ഥികൾ സമ൪പ്പിക്കുന്ന സത്യവാങ്മൂലത്തിൽ  പ്രത്യേകം ഉൾപ്പെടുത്തേണ്ടതുമില്ല. സ്ഥാനാ൪ഥികൾ നൽകിയ കണക്കിൽ പാ൪ട്ടി അവ൪ക്ക് നൽകിയ സഹായം ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരവ് ചെലവുകളുടെ പൂ൪ണമായ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് മുമ്പിൽ പാ൪ട്ടി സമ൪പ്പിച്ചിട്ടുണ്ട്. ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.