ഒറ്റപ്പാലം മാര്‍ക്കറ്റ് കോംപ്ളക്സിലെ കടമുറിലേലം 16ന്

ഒറ്റപ്പാലം: സ൪ക്കാ൪ സ്റ്റേ ഉത്തരവിനെ തുട൪ന്ന് നി൪ത്തിവെച്ച നഗരസഭാ മാ൪ക്കറ്റ് കോംപ്ളക്സിലെ കടമുറികളുടെ ലേലം ജനുവരി 16ന് ഒറ്റപ്പാലത്ത് നടക്കും. രാവിലെ 11.30ന് ലക്ഷ്മി തിയറ്ററിലാണ് ലേലം. സെപ്റ്റംബ൪ അഞ്ചിനാണ് നേരത്തെ ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്. തലേന്ന് സ്റ്റേ പുറപ്പെടുവിച്ചതിൻെറ അടിസ്ഥാനത്തിൽ മാറ്റിവെക്കുകയായിരുന്നു.
കടമുറികളുടെ ലേലം സംബന്ധിച്ചതുൾപ്പെടെയുള്ള 17 അജണ്ടകൾ പാസാക്കിയതാണ് സ൪ക്കാ൪ സ്റ്റേ ചെയ്തിരുന്നത്. ജൂലൈ 21ന് കൗൺസിലിൽ ച൪ച്ച ചെയ്യാതെ ഈ അജണ്ടകളത്രയും പാസാക്കിയതായി പ്രഖ്യാപിച്ചതിനെതിരെ കൗൺസില൪ പി.എം.എ. ജലീൽ സ൪ക്കാറിന് സമ൪പ്പിച്ച പരാതി അന്വേഷിച്ച ഓംബുഡ്സ്മാനും ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. അജണ്ടകൾ പാസാക്കിയത് അസാധുവാക്കിയ ഉത്തരവിൽ മറ്റൊരു കൗൺസിൽ വിളിച്ചുകൂട്ടി മാറ്റത്തിരുത്തലുകൾ കൂടാതെ അജണ്ടകൾ വീണ്ടും അവതരിപ്പിക്കണമെന്നും നി൪ദേശിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബ൪ 18ന് അജണ്ടകൾ കൗൺസിലിൻെറ അംഗീകാരത്തിനായി വീണ്ടും അവതരിപ്പിച്ചു.  എന്നാൽ, 16ാമത്തെ അജണ്ടയായ കടമുറി ലേലം സംബന്ധിച്ച ‘ബൈലോ’ മാറ്റിയത് വീണ്ടും വിവാദമായി. ‘ലേല പൊതുവ്യവസ്ഥകളും നിബന്ധനകളും’ എന്ന തിരുത്തൽ പ്രതിപക്ഷത്തിൻെറ വിയോജിപ്പിന് തുടക്കമായി. അച്ചടിപ്പിശകാണെന്ന വൈസ് ചെയ൪മാൻെറ വിശദീകരണത്തിൽ പ്രതിപക്ഷം വഴങ്ങാതെ വീണ്ടും പരാതി നൽകിയിരിക്കുകയാണ്. പ്രതിപക്ഷത്തിൻെറ വിയോജിപ്പ് തുടരവെ ഭരണപക്ഷം വോട്ടിനിട്ട് അജണ്ടകൾ പാസാക്കുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.