കുന്നാവില്‍ ബി.ജെ.പി -സി.പി.എം സംഘര്‍ഷം

കണ്ണൂ൪: കുന്നാവിൽ ബി.ജെ.പി-സി.പി.എം സംഘ൪ഷം. മൂന്ന് ബി.ജെ.പി  പ്രവ൪ത്തക൪ക്ക് പരിക്ക്.
യുവമോ൪ച്ച അഴീക്കോട് മണ്ഡലം പ്രസിഡൻറ് ചാലാട്ടെ പത്മാലയത്തിൽ പി.കെ. പ്രദീപൻ (25) മാണിക്കോത്ത് എം.കെ. രതീഷ് (26), ശോഭനാലയത്തിൽ വിജിത്ത് (30) എന്നിവരെ പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുല൪ച്ചെ ഒന്നിന് കുന്നാവ് ക്ഷേത്രപരിസരത്താണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട ത൪ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. സി.പി.എം പ്രവ൪ത്തകരായ കിഷൻ, അഭിജിത്ത്  തുടങ്ങി ആറംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.