സി.എം.പിയെ മുന്നണിയിലെടുക്കുന്നത് തീരുമാനിച്ചില്ല -കോടിയേരി

കണ്ണൂ൪: എം.വി. രാഘവൻെറ നേതൃത്വത്തിലുള്ള  സി.എം.പിയെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യം സി.പി.എം തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എം.വി.ആ൪ ഉൾപ്പെടെയുള്ളവ൪ പാ൪ട്ടി വിട്ടുപോയത് അവരുടെ ഇഷ്ടപ്രകാരമാണ്. കണ്ണൂരിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിൻെറ നേതൃത്വത്തിൽ നടക്കുന്ന ഭൂസമരത്തിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ ഒരു ലക്ഷം പേരെങ്കിലും ജയിലിൽ പോവേണ്ടിവരും. അത്ര വലിയ ജയിൽ കേരളത്തിലില്ല. സമരക്കാരെ താലോലിക്കില്ലെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.
കൈയേറിയ സ്ഥലങ്ങളിൽ 11 മുതൽ കുടിൽകെട്ടും. വാ൪ത്ത ചോ൪ത്തലിൻെറ പേരിൽ വി.എസിൻെറ വിശ്വസ്തരായ മൂന്നുപേരെ പുറത്താക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാ൪ട്ടി തീരുമാനമെടുക്കുമ്പോൾ സാധാരണ നിങ്ങളെ അറിയിക്കാറുണ്ടല്ലോയെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.