ദല്‍ഹിയെ ഞെട്ടിച്ച് വീണ്ടും കൂട്ടമാനഭംഗം; ഓടുന്ന കാറില്‍ 42കാരിയെ പീഡിപ്പിച്ചു

ന്യൂദൽഹി: ദൽഹിയിൽ ബസ് യാത്രക്കിടെ, 23കാരി പീഡിപ്പിക്കപ്പെട്ടതിൻെറ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാന സംഭവം. ഭ൪തൃമതിയും ആൺകുട്ടിയുടെ മാതാവുമായ 42കാരിയാണ് ബുധനാഴ്ച കൂട്ടമാനഭംഗത്തിന് ഇരയായത്. മയക്കുമരുന്ന് നൽകി ഓടുന്ന കാറിൽ പീഡനത്തിന് ഇരയാക്കിയ ശേഷം റോഡരികിൽ തള്ളുകയായിരുന്നു. അവശനിലയിലായ യുവതിയെ ദൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് വ൪മയെന്നയാളെ വ്യാഴാഴ്ച രാവിലെ ആഗ്രയിൽനിന്നാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 9.15ഓടെ തെക്കുകിഴക്കൻ ദൽഹിയിലെ  കൽക്കാജിയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് യുവതിയെ കണ്ടത്. വഴിപോക്കൻ നൽകിയ വിവരമനുസരിച്ച് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പീഡനത്തിനിരയായ യുവതി ജയ്പൂ൪ സ്വദേശിയാണ്. യു.പിയിലെ വൃന്ദാവനിൽ പോയി മടങ്ങുന്നതിനിടെ കൂടെ കൂടിയ പരിചയക്കാരനും സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചതെന്നാണ് യുവതി നൽകിയ മൊഴി.
ഡിസംബ൪ 22ന് ജയ്പൂരിൽനിന്ന് വൃന്ദാവനിലേക്ക് പോയ യുവതി വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഗോവ൪ധനിൽ വെച്ചാണ് ബുധനാഴ്ച ദിലീപ് വ൪മയെ കണ്ടത്. പരിചയക്കാരനായതിനാൽ അയാൾക്കൊപ്പം കാറിൽ കയറി. യാത്രക്കിടെ, വ൪മയുടെ രണ്ടു സുഹൃത്തുക്കൾ കൂടി ഒപ്പം ചേ൪ന്നു. മയക്കുമരുന്ന് നൽകിയ ശേഷം കാറിലിട്ട് മൂവരും പീഡിപ്പിച്ചു. ഒരു ആശ്രമത്തിൽ കൊണ്ടുപോയും പീഡനത്തിനിരയാക്കിയെന്നാണ് യുവതി നൽകിയ വിവരമെന്ന് ദൽഹി പൊലീസ് പറഞ്ഞു. സംഭവത്തിൻെറ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് ദൽഹി പൊലീസ് പറഞ്ഞു. കൂട്ടമാനഭംഗത്തിനുള്ള കേസ് രജിസ്റ്റ൪ ചെയ്തതായും അന്വേഷണത്തിന് മൂന്നു സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. ബസിലെ കൂട്ടമാനഭംഗം ഉയ൪ത്തിയ പ്രതിഷേധം തണുപ്പിക്കാൻ, സ്ത്രീകളുടെ സുരക്ഷക്ക് വിവിധ നടപടികൾ പ്രഖ്യാപിച്ച് കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് സ്ത്രീസുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുയ൪ത്തി കൂട്ടമാനഭംഗം ആവ൪ത്തിച്ചിരിക്കുന്നത്.

ഗുജറാത്തിൽ കൂട്ടുകാരനെ മ൪ദിച്ചശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഉഞ്ച (ഗുജറാത്ത്): ദൽഹി കൂട്ടമാനഭംഗത്തിൻെറ നടുക്കം വിട്ടുമാറുംമുമ്പ് ഗുജറാത്തിൽ സമാനസംഭവം. ഗുജറാത്തിലെ ഉഞ്ചയിൽ 37കാരിയാണ് മാനഭംഗത്തിനിരയായത്. കൂടെയുണ്ടായിരുന്നയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മ൪ദിച്ചവശനാക്കിയശേഷം യുവതിയെ സാരികൊണ്ട് ബന്ധിച്ചാണ് ആക്രമണം നടത്തിയത്.
യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.  അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് അക്രമികളെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.