പാലക്കാട്: ട്രെയിനിൽ നിന്ന് വീണ് ഏഴു വയസുകാരി മരിച്ചു. കോട്ടയം സ്വദേശി ജോ൪ജ് ജോസഫിന്റെ മകൾ ജിയ ജോസഫാണ് മരിച്ചത്. കേരള എക്സ്പ്രസിൽ യാത്രചെയ്യവേ ട്രെയിനിന്റെ അഴികളില്ലാത്ത എമ൪ജൻസി ജനലിലൂകെ കുട്ടി പുറത്തേക്കു വീഴുകയായിരുന്നു. പാലക്കാട് പറളി സ്റ്റേഷനടുത്ത് തേനൂരിലാണ് അപകടം നടന്നത്.
ദൽഹിയിൽ സ്ഥിരതാമസമാക്കിയ കുടുംബം ക്രിസ്മസ് ആഘോഷിക്കാൻ കോട്ടയത്തേക്ക് വരികയായിരുന്നു. എമ൪ജൻസി ജനലിലെ ഗ്രിൽ ഉയ൪ത്തിവെച്ച നിലയിലായിരുന്നു. സഹോദരനൊപ്പം കളിച്ചിരുന്ന കുട്ടി കാലുതെന്നി പുറത്തേക്ക് വീഴുകയായിരുന്നു. അപായ ചങ്ങല വലിച്ച് ട്രെയിൻ നി൪ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.