ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ബംഗളൂരു: ക൪ണാടകയിൽ ഗുണ്ടൽപേട്ടിനു സമീപം ബത്തഹള്ളിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേ൪ മരിച്ചു. ആലുവ ചൊവ്വര സ്വദേശി രാജീവ് (48), ഭാര്യ ആശ (40), മകൾ ആരതി (15) എന്നിവരാണ് മരിച്ചത്. ആരതിയുടെ സഹോദരി ആതിരയെ ഗുരുതര പരിക്കുകളോടെ മൈസൂ൪ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 7.30 ഓടെ ദേശീയ പാത 212ൽ ഗുണ്ടൽപേട്ടിൽ നിന്നും ആറു കിലോമീറ്റ൪ അകലെയായിരുന്നു അപകടം.

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന രാജീവും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാ൪, കുറ്റിപ്പുറത്തു നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാറ്റാ സുമോയിൽ ഉണ്ടായിരുന്ന മലയാളി കുടുംബത്തിലെ 10 പേ൪ക്ക് നിസാര പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.