അവിശ്വാസം: പൂവാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പുറത്തായി

പൂവാ൪: എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുട൪ന്ന് എൽ.ഡി.എഫ് പിന്തുണച്ചിരുന്ന പ്രസിഡൻറ് പുറത്തായി. പൂവാ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻേറാ മാ൪സലിനാണ് പുറത്തായത്. ശനിയാഴ്ച നടന്ന അവിശ്വാസ പ്രമേയ ച൪ച്ചയിൽ ഏഴ് എൽ.ഡി.എഫ് അംഗങ്ങളും മൂന്ന് കോൺഗ്രസ് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. പ്രസിഡൻറും മൂന്ന് യു.ഡി.എഫ് അംഗങ്ങളും ഒരു ബി.ജെ.പി സ്ഥാനാ൪ഥിയും അവിശ്വാസത്തിൽ നിന്ന് വിട്ടുനിന്നു. നിലവിലെ പ്രസിഡൻറിനെതിരെ അവിശ്വാസം പാസായതിനെ തുട൪ന്ന് വൈസ് പ്രസിഡൻറ് ലതാപുഷ്പാംഗതനായിരിക്കും താൽകാലിക പ്രസിഡൻറിൻെറ ചുമതല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആറ് എൽ.ഡി.എഫ്, ആറ് യു.ഡി.എഫ്, ഒരു ബി.ജെ.പി, രണ്ട് സ്വതന്ത്ര സ്ഥാനാ൪ഥികളും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പൂവാ൪ ഗ്രാമപഞ്ചായത്തിലെ മൊത്തം അംഗങ്ങളുടെ എണ്ണം 15 ആണ്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിനായി സ്വതന്ത്രനായി വിജയിച്ച ആൻേറാ മ൪സലിന് എൽ.ഡി.എഫ് അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു. തുട൪ന്നാണ് ആൻേറാ മ൪സലിൻ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറും എൽ.ഡി.എഫിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ഇപ്പോൾ അവിശ്വാസത്തിനിടയാക്കിയതെന്നാണ് അറിയുന്നത്. ഒന്നരവ൪ഷം കഴിയുമ്പോൾ പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന ധാരണ എൽ.ഡി.എഫ് അംഗങ്ങൾ വാക്കാൽ ഉണ്ടാക്കിയിരുന്നുവത്രെ. ഒന്നരവ൪ഷം കഴിഞ്ഞിട്ടുംസ്ഥാനം ഒഴിയാഞ്ഞതിനെ തുട൪ന്നാണ് അവിശ്വാസം പാസാക്കിയതത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.