നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിന് -മുഖ്യമന്ത്രി

കൊച്ചി: ഇറ്റാലിയൻ നാവികരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ബാധ്യതയും കേന്ദ്രസ൪ക്കാറിനാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നാവിക൪ നാട്ടിലേക്ക് പോയാൽ തിരിച്ചുവരുമോയെന്ന സംശയമാണ് സംസ്ഥാന സ൪ക്കാറിനുണ്ടായിരുന്നത്. എന്നാൽ, ഇറ്റലി നൽകിയ ഉറപ്പ് കേന്ദ്രസ൪ക്കാറും കോടതിയും അംഗീകരിക്കുകയായിരുന്നു.
ഈ കാര്യത്തിൽ സംസ്ഥാന സ൪ക്കാറിന് രണ്ട് നീതിയില്ല. ഒറ്റ നിലപാടാണ് സ൪ക്കാ൪ സ്വീകരിച്ചത്. സംസ്ഥാന സ൪ക്കാറിൻെറ വികാരം മാനിച്ചാണ് കേന്ദ്രം നിലപാട് എടുത്തത്. നാവികരെ ഇറ്റലിയിൽ വിചാരണ ചെയ്യണമെന്നായിരുന്നു ഇറ്റലിയുടെ നിലപാട് -മുഖ്യമന്ത്രി കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.