കുന്നംകുളം: യു.ഡി.എഫ് ഭരണം നടത്തുന്ന കുന്നംകുളം മൾട്ടിപ൪പ്പസ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് പി.ആ൪.എൻ. നമ്പീശൻ തൽസ്ഥാനം രാജിവെച്ചു. ഡയറക്ട൪ ബോ൪ഡിൻെറ തീരുമാന പ്രകാരമാണ് സി.എം.പി നേതാവ് കൂടിയായ നമ്പീശൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ ആവശ്യം ഉയ൪ന്നിരുന്നതായി അറിയുന്നു.
തുട൪ച്ചയായി എട്ട് വ൪ഷമായി പ്രസിഡൻറായിരുന്നു. മൂന്നാം തവണ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായ നമ്പീശന് ഒരുവ൪ഷം കൂടി ഉള്ളപ്പോഴായിരുന്നു രാജി. ഏഴ് കോൺഗ്രസ്, രണ്ട് സി.എം.പി എന്നിങ്ങനെ ഒമ്പത് അംഗ ഡയറക്ട൪ ബോ൪ഡാണ് ഭരണ സമിതി. എന്നാൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി അറിയുന്നു. നിലവിലെ വൈസ് പ്രസിഡൻറ് സി.വി. ബേബിയുടെയും ലെബീബ് ഹസൻെറയും പേരുകളും പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയ൪ന്നിട്ടുണ്ട്. എന്നാൽ ഇരുവരെയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിൽ പല അംഗങ്ങളിലും എതി൪പ്പുമുണ്ട്.
നഗരസഭ മുൻ ചെയ൪മാനും ഡി.സി.സി അംഗവുമാണ് ബേബി. യൂത്ത് കോൺഗ്രസ് ആലത്തൂ൪ പാ൪ലമെൻറ് ജന. സെക്രട്ടറിയാണ് ലെബീബ്. എന്നാൽ ഇരുവരെയും മാറ്റി വി.ആ൪. അനിൽദാസിനെ പ്രസിഡൻറാക്കാനും നീക്കമുണ്ട്. പോ൪ക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു അനിൽദാസ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ച൪ച്ച നടക്കുമെന്നറിയുന്നു. ബുധനാഴ്ചയാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.