ന്യൂദൽഹി: ഉദ്യോഗക്കയറ്റത്തിൽ മുസ്ലിംകൾക്ക് പ്രത്യേക സംവരണം വേണമെന്ന് സമാജ്വാദി പാ൪ട്ടി. പട്ടികവിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റത്തിൽ സംവരണം ഏ൪പ്പെടുത്താനുള്ള ബില്ലിന്മേലുള്ള ച൪ച്ചകൾക്കിടെയാണ് പാലമെൻറിൽ എസ്.പി അംഗങ്ങൾ ഈ ആവശ്യമുന്നയിച്ചത്. എസ്.പി അംഗങ്ങളുടെ ബഹളത്തെ തുട൪ന്ന് രാജ്യസഭയും ലോക്സഭയും തിങ്കളാഴ്ച പലകുറി തടസ്സപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണന അനുഭവിക്കുന്ന സമുദായം മുസ്ലിംകളാണെന്ന് ലോക്സഭയിൽ മുലായം സിങ് യാദവ് പറഞ്ഞു. യു.പി.എ സ൪ക്കാ൪ നിയോഗിച്ച സച്ചാ൪ കമ്മിറ്റിയുടെ റിപ്പോ൪ട്ടിൽ അത് വ്യക്തമാണ്. മുസ്ലിംകൾക്ക് അ൪ഹിക്കുന്നത് നൽകാൻ സ൪ക്കാ൪ തയാറാകണമെന്നും മുലായംസിങ് പറഞ്ഞു. പട്ടികവിഭാഗങ്ങൾക്ക് സംവരണം ആകാമെങ്കിൽ എന്തുകൊണ്ട് മുസ്ലിംകൾക്കും അത് നൽകിക്കൂടെന്ന് എസ്.പി നേതാവ് രാംഗോപാൽ യാദവ് രാജ്യസഭയിൽ ചോദിച്ചു.
ഇന്ത്യയിൽ മുസ്ലിംകളുടെ നില ദലിതരേക്കാൾ പരിതാപകരമാണെന്നാണ് സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് പറയുന്നത്. അതിനാൽ പട്ടികവിഭാഗങ്ങൾക്ക് നൽകുന്ന സംവരണം മുസ്ലിംകൾക്കും നൽകാൻ എന്തുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്തുകൂടാ? അതിനുള്ള ബിൽ എപ്പോൾ സഭയിൽ അവതരിപ്പിക്കുമെന്ന് സ൪ക്കാ൪ വ്യക്തമാക്കണമെന്നും രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു. എന്നാൽ, ഇരുസഭകളിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ സ൪ക്കാ൪ തയാറായില്ല. ദലിത് വോട്ട്ബാങ്ക് ലക്ഷ്യംവെക്കുന്ന ബി.എസ്.പിയുടെ സമ്മ൪ദത്തിന് വഴങ്ങിയ കോൺഗ്രസ്, പട്ടികജാതി സംവരണ ബിൽ കൊണ്ടുവന്നതിനുള്ള എസ്.പിയുടെ മറുപടിയാണ് മുസ്ലിം സംവരണ ആവശ്യം. യു.പിയിലെ മുന്നാക്ക വിഭാഗ വോട്ടുകളിൽ കണ്ണുവെച്ചാണ് പട്ടികജാതി ബില്ലിനെ എതി൪ക്കുന്നത്. അതു വെളിവാക്കാതെ മുസ്ലിം സംവരണം ആവശ്യപ്പെട്ട് തൽക്കാലം തടിയൂരിയ മുലായം ബി.എസ്.പിയുടെയും കോൺഗ്രസിൻെറയും മുസ്ലിം പിന്തുണയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം കൂടിയാണ് നടത്തിയത്.
മുസ്ലിം സംവരണ വിഷയത്തിൽ ചോദ്യോത്തര വേള നി൪ത്തിവെച്ച് ച൪ച്ച വേണമെന്നാവശ്യപ്പെട്ട് എസ്.പി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അധ്യക്ഷൻ ഹാമിദ് അൻസാരി അനുവദിച്ചില്ല. ഇതത്തേുട൪ന്ന് സഭ തുടങ്ങിയ ഉടൻ മുസ്ലിം എസ്.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ചോദ്യോത്തരവേള പകുതി നി൪ത്തിവെച്ചു. ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എസ്.പി അംഗങ്ങൾ ബഹളം തുട൪ന്നു. ലോക്സഭയിൽ മുലായം സിങ്ങിൻെറ നേതൃത്വത്തിൽ എസ്.പി അംഗങ്ങൾ മുസ്ലിം സംവരണം ഉന്നയിച്ചതിനാൽ ഉച്ചവരെ ലോക്സഭ നി൪ത്തിവെക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.