പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. യുവജന സംഘടനകളോട് കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് നിയമ നിരോധനമില്ലെന്നും അത് സ൪ക്കാറ നയമല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
പെൻഷൻ പ്രായത്തിൽ ആശങ്കയുണ്ടാക്കുന്ന പ്രചരണങ്ങളിൽ നിന്ന് യുവജനസംഘടനകൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി രാജേഷ് എം.എൽ.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 ഐ.എസ്.ആ൪.ഒ ചാരക്കേസിൽ പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് കെ.മുരളീധരൻെറ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.