തിരുവനന്തപുരം: അബ്ദുന്നാസി൪ മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറത്തിൻെറ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മനുഷ്യാവകാശ സായാഹ്നം സംഘടിപ്പിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി ജമീല പ്രകാശം എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നതിൻെറ ഏറ്റവും വലിയ തെളിവാണ് മഅ്ദനി നേരിടുന്ന പീഡനമെന്ന് അവ൪ പറഞ്ഞു. മഅ്ദനിക്ക് ന്യായമായ വിചാരണയും വിചാരണത്തടവുകാരന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളും ലഭ്യമാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ ഭാസുരേന്ദ്രബാബു ആവശ്യപ്പെട്ടു. എം.എൽ.എമാരായ എ.എ. അസീസ്, പി.ടി.എ. റഹീം, കെ.ടി. ജലീൽ, സാംസ്കാരിക പ്രവ൪ത്തകരും സാമൂഹിക മത നേതാക്കളുമായ കെ.പി. ശശി, അഡ്വ. കെ.പി. മുഹമ്മദ്, മുണ്ടക്കയം ഹുസൈൻ മൗലവി, ഹസൻ ബസരി മൗലവി, എൻ.എം. അൻസാരി, ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി, പി.കെ. ഹംസ മൗലവി ഫാറൂഖി, കടയ്ക്കൽ ജുനൈദ്, പാനിപ്ര ഇബ്രാഹീം മൗലവി, അ൪ഷദ് മൗലവി, ആബിദ് മൗലവി തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.