യുവാവിന്‍െറ കൊല; രണ്ടുപേര്‍ പിടിയില്‍

ശാസ്താംകോട്ട: യുവാവിനെ കൊന്ന് വെള്ളക്കെട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ  അറസ്റ്റിൽ.പോരുവഴി ചിറയുടെ തെക്കതിൽ സത്താറിനെ  2011 മേയ് ആറിന് കൊലപ്പെടുത്തിയ കേസിൽ ശൂരനാട് തെക്ക് മാമ്പിത്തറയിൽ ദീൻ എന്ന ഷിഹാബ് (34), നാഗ൪കോവിൽ പേച്ചിപ്പാറ സ്വദേശി ശെൽവൻ (38) എന്നിവരെയാണ് കൊല്ലം ക്രൈംബ്രാഞ്ച് അധികൃത൪ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഭരണിക്കാവ് മുസ്ലിയാ൪ ഫാമിലെ വെള്ളക്കുഴിയിലാണ് സത്താറിൻെറ മൃതദേഹം മേയ് ഏഴിന് പുല൪ച്ചെയോടെ കണ്ടത്. ലോക്കൽപൊലീസിൻെറ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുട൪ന്ന്  ക്രൈംബ്രാഞ്ചിന് കൈമാറി. തുട൪ന്ന് സത്താറിൻെറ അയൽവാസിയായ സലിം (28), സിനിമാപറമ്പ് സ്വദേശി അനിൽകുമാ൪ (28) എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കേസിൽനിന്ന് ഒഴിവാക്കാം എന്ന വാഗ്ദാനം നൽകി സലിമിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയ൪ന്നിരുന്നു.
സത്താറിൻെറ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെതുട൪ന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിൻെറ മറ്റൊരു യൂനിറ്റിന് കൈമാറി. ഇതിനിടെ സലിമിനെ നിരപരാധിയെന്നുകണ്ട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയും അനിൽകുമാറിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
പുതിയ ടീമിൻെറ അന്വേഷണത്തിലാണ് യഥാ൪ഥ പ്രതികളെ പിടികൂടാനായത്. കൊല്ലപ്പെട്ട സത്താറിൻെറ ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരും. പ്രതികളെ ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.