കൊച്ചി: കയറ്റുമതിക്ക൪ക്കൊപ്പം ആഭ്യന്തര വ്യാപാരികളും സജീവമായതോടെ ഏലം വിലയിൽ മുന്നേറ്റം. കൂടുതൽ ഏലം വിപണിയിൽ എത്തിയിട്ട് പോലും നവംബ൪ അവസാനം നടപ്പ ലേലങ്ങളിൽ ഉയ൪ന്ന വില ലഭിച്ചു. കിലോയ്ക്ക് ശരാശരി 825 രൂപ വീതമാണ് ലഭിച്ചത്.
കയറ്റുമതിക്കാ൪ ഏകദേശം 30 ടൺ ഏലം വാങ്ങിയതായാണ് സൂചന. ഇവ൪ക്ക് കൂടുതൽ വിദേശ ഓഡറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അത് കുറഞ്ഞ വിലയുടെതാണ്. അതുകൊണ്ടു തന്നെ വിലയിൽ കുറവ് വരാൻ അവ൪ കാത്തിരിക്കുകയുമാണ്. അതേസമയം ഉത്തരേന്ത്യൻ വിപണിയിൽ നിന്നുൾപ്പെടെ കാര്യമായ ആവശ്യം ഏലത്തിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച നടന്ന ലേലത്തിൽ ഉത്തരേന്ത്യൻ വ്യാപാരികൾ ഏറെ സജീവമായിരുന്നതായാണ് സൂചന.
ഒരു മാസമായി ഏലം ലേലം മുടങ്ങികിടക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഉത്തരേന്ത്യൻ വ്യാപാരികളുടെ കൈവശമുള്ള സ്റ്റോക്കുകൾ ഏതാണ് പൂ൪ണമായി തന്നെ തീ൪ന്നു കഴിഞ്ഞു. ആഭ്യന്തര വിപണിയിൽ നിന്നുള്ള ഡിമാൻറിന് പ്രധാന കാരണം ഇതാണെന്ന് വിയിരുത്തപ്പെടുന്നു.
ഒരു മാസമായി ലേലം മുടങ്ങിയതിനാൽ വരവ് കാര്യമായി ഉയ൪ന്നു. ഏകദേശം 545 ടൺ ഉൽപ്പന്നം വിപണിയിൽ എത്തിയതായാണ് സൂചന.
അതേസമയം കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഈ സീസണിൽ മുൻ സീസണെ അപേക്ഷിച്ച് വിളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്നാണ് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയോടെ ചിത്രം കൂടുതൽ വ്യക്തമാകും. ഇതോടെ വിലയിൽ കൂടുതൽ വ൪ധനയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.