നഗരത്തെ മാലിന്യ തലസ്ഥാനമാക്കിയത് സി.പി.എം -ശെല്‍വരാജ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്ന തിരുവനന്തപുരത്തെ മാലിന്യങ്ങളുടെ തലസ്ഥാനമാക്കിയ സി.പി.എം ജില്ലാ നേതൃത്വം ഭരണ പരാജയം കേന്ദ്രമന്ത്രി ഡോ. ശശി തരൂരിൻെറ തലയിൽ കെട്ടിവെക്കാൻ നടത്തുന്ന ശ്രമം വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമാണെന്ന് ആ൪. ശെൽവരാജ് എം.എൽ.എ ആരോപിച്ചു. നഗരഭരണവും സംസ്ഥാന ഭരണവും ഒരുമിച്ച് അഞ്ച് വ൪ഷം കൈകാര്യം ചെയ്തപ്പോൾ എന്ത് വികസനമാണ്  നഗരത്തിനായി സി.പി.എം ചെയ്തതെന്ന് വിശദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 17 വ൪ഷത്തെ കോ൪പറേഷൻ ഭരണത്തിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആ൪. ശെൽവരാജ് ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.