മരച്ചില്ല വെട്ടുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ഷോക്കേറ്റു

വട്ടിയൂ൪ക്കാവ്: വൈദ്യുതി ലൈനിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ ജീവനക്കാരന് ഷോക്കേറ്റു.
വൈദ്യുതി ബോ൪ഡിൻെറ വട്ടിയൂ൪ക്കാവ് സെക്ഷൻ ഓഫിസിലെ വ൪ക്കറും കാച്ചാണി പുന്നാംകോണം സ്വദേശിയുമായ എസ്.ആ൪. വിനോദിനാണ് (41) ഗുരുതരമായി ഷോക്കേറ്റത്. ശനിയാഴ്ച രാവിലെ 11 ഓടെ വട്ടിയൂ൪ക്കാവ്  വാഴോട്ടുകോണം ജങ്ഷന് സമീപത്തായിരുന്നു അപകടം. വൈദ്യുതി ലൈനുകളിൽ തൊട്ടുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികളിൽ ഏ൪പ്പെട്ടിരിക്കുകയായിരുന്നു വിനോദ് ഉൾപ്പെടെയുള്ള വ൪ക്ക൪മാ൪. ചെമ്പുക്കോണം ലൈനിന് എതി൪വശത്തെ ട്രാൻസ്ഫോമറിന് സമീപം ലൈനിൽ സ്പ൪ശിച്ചുകിടന്ന ആഞ്ഞിലി മരത്തിൻെറ ചില്ല വെട്ടിമാറ്റുന്നതിനിടയിൽ ഇത് അബദ്ധത്തിൽ ട്രാൻസ്ഫോ൪മറിലെ ആ൪.എം.യു ബോക്സിലേക്ക് പതിക്കുകയായിരുന്നു. ട്രാൻസ്ഫോ൪മ൪ ഓഫ് ചെയ്തിരുന്നെങ്കിലും ആ൪.എം.യു ബോക്സിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണം.  ട്രാൻസ്ഫോ൪മറിന് മുകളിൽ പതിച്ച മരച്ചില്ല നീക്കംചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിനോദിന് വൈദ്യുതാഘാതമേറ്റത്. നിലത്തുവീണ് അ൪ധ ബോധാവസ്ഥയിലായ ഇയാളുടെ വലത് നെഞ്ചിലും മാറിടത്തിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ ഇയാളെ പാങ്ങോട്ടുള്ള എസ്.കെ ആശുപത്രിയിലും തുട൪ന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് വൈദ്യുതി ബോ൪ഡിൻെറ സുരക്ഷാവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി. കഴിഞ്ഞ വ൪ഷം വട്ടിയൂ൪ക്കാവ് മൂന്നാംമൂടിന് സമീപം വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണികൾക്ക് കയറിയ കരാ൪ തൊഴിലാളി ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റു മരിച്ചതും ഇയാളുടെ സഹോദരൻ ഇതിനുമുമ്പ് മേലത്തുമേലെ പോസ്റ്റിൽ നിന്ന് ഷോക്കേറ്റുവീണാണ് മരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  അപകടം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ബോ൪ഡിലെ ചില ഉദ്യോഗസ്ഥരെ നാട്ടുകാ൪ തടഞ്ഞത് ത൪ക്കത്തിനിടയാക്കി. വട്ടിയൂ൪ക്കാവ് പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ട്രാൻസ്ഫോ൪മറിലെ ആ൪.എം.യു ബോക്സ് ഓഫാക്കാനുള്ള ചുമതല സബ് എൻജിനീയ൪ക്കാണെന്നും എന്നാൽ സംഭവദിവസമായ ശനിയാഴ്ച സബ് എൻജിനീയ൪ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാ൪ ആരോപിച്ചു. അപകടം സംബന്ധിച്ച് സെക്ഷൻ ഓഫിസ് ഉദ്യോഗസ്ഥരോട് വൈദ്യുതി ബോ൪ഡ് റിപ്പോ൪ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.