നഗരസഭ: സി.പി.എം- സി.പി.ഐ തര്‍ക്കത്തില്‍ മഞ്ഞുരുക്കം

 

തിരുവനന്തപുരം: നഗരസഭാ ഭരണത്തിലെ പങ്കാളിത്തത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലെ ഭിന്നതക്ക് മഞ്ഞുരുക്കം. സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിൽ വ്യാഴാഴ്ച വിളിച്ചുചേ൪ത്ത ഉഭയകക്ഷി യോഗത്തിലാണ് ച൪ച്ച നടന്നത്. നഗരസഭാ ഭരണത്തിലെ പ്രശ്നങ്ങൾ ച൪ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ നേതൃത്വം മേയ൪ക്കും സി.പി.എം ജില്ലാ നേതൃത്വത്തിനും കത്ത് നൽകിയിരുന്നു. കൗൺസിൽ യോഗങ്ങളിലെ അജണ്ടകൾ കോ൪പറേഷൻ സ്റ്റിയറിങ് കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേ൪ന്ന് ച൪ച്ചചെയ്യണമെന്നും തീരുമാനമുണ്ടായി. മേയറുടെ സമയവും സൗകര്യവും നോക്കി കൗൺസിൽ കൂടാൻ കഴിയില്ലെന്ന ക൪ശനനി൪ദേശവുമുണ്ടായി.  മാസത്തിൽ രണ്ടുതവണയെങ്കിലും കൗൺസിൽ ചേരണം. സി.പി.ഐ കൗൺസില൪മാരുടെ വാ൪ഡുകളിൽ വികസന പ്രവ൪ത്തനങ്ങൾ ഒന്നും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് പരാതി ഉണ്ടായി. നടത്തിയ വികസനപ്രവ൪ത്തനങ്ങളുടെ പട്ടിക പരിശോധിച്ച് ഉടൻ  പ്രശ്നങ്ങൾ പരിഹരിക്കും. നവംബ൪ 17ന് സംഘടിപ്പിച്ച നഗരസംരക്ഷണ കൺവെൻഷനിൽ സി.പി.ഐ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാൻ താൽപര്യം കാട്ടിയില്ലെന്ന് ആക്ഷേപം ഉയ൪ന്നു. സി. ദിവാകരൻെറ പേര് അഞ്ചാമത് ഉൾപ്പെടുത്തി അവഹേളിച്ചതായി ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആരോപിച്ചു. എന്നാൽ  കൺവെൻഷൻ സംബന്ധിച്ച കാര്യങ്ങൾ നഗരസഭാ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണ് ഉണ്ടായതെന്നും ഇക്കാര്യത്തിൽ  ഖേദമുണ്ടെന്നും സി.പി.എം പറഞ്ഞു. അതേസമയം മേയ൪ ധാ൪ഷ്ട്യത്തോടെ പെരുമാറുന്നുവെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്നുമുള്ള പരാതി തനിക്ക് നൽകിയ കത്തിൽ ഉണ്ടായിരുന്നില്ലെന്ന്   കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊതുവായ കാര്യങ്ങളാണുണ്ടായിരുന്നത്. നഗരസംരക്ഷണ കൺവെൻഷനിൽ സി.പി.ഐ നേതാവിൻെറ പേര് താഴെവെച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ,  വെഞ്ഞാറമൂട് ശശി എന്നിവരെക്കൂടാതെ മേയ൪ കെ.ചന്ദ്രിക, ഡെപ്യൂട്ടി മേയ൪ ജി.ഹാപ്പികുമാ൪, സി.പി.എം പാ൪ലമെൻററി സെക്രട്ടറി വി.എസ് പദ്മകുമാ൪, സി.പി.ഐ പാ൪ലമെൻററി സെക്രട്ടറി വിജയകുമാ൪ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.