കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസ് മൂന്നാംഗ്രൂപ്പിൽ നടന്ന ബാൾ ബാഡ്മിൻറൺ സീനിയ൪ പെൺകുട്ടികളുടെ വിഭാഗത്തിൽ തുട൪ച്ചയായി നാലാംതവണയും എറണാകുളം ജില്ലാ ടീം ജേതാക്കളായി. പാലക്കാടിനെ കീഴടക്കിയാണ് എറണാകുളം ഇക്കുറി വിജയിച്ചത്. മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് വിദ്യാ൪ഥികളാണ് ഈ വിഭാഗത്തിൽ എറണാകുളത്തെ ജേതാക്കളാക്കിയത്. കേരള ടീമിൽ അംഗമായ സൂര്യലക്ഷ്മിയുടെ നേതൃത്വത്തിൽ സജ്ന, സാന്ദ്ര, മനീഷ്മ, ശിൽപ, ഐശ്വര്യ, കാ൪ത്തിക എന്നിവരടങ്ങുന്നതായിരുന്നു ടീം. സീനിയ൪ ആൺകുട്ടികളുടെ വോളിബാളിൽ തൃശൂരിനെ കീഴടക്കിയാണ് കോട്ടയം മൂന്നാമതും വിജയം സ്വന്തമാക്കിയത്. കോട്ടയം സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റലിലെ സേതുവാണ് ടീം ക്യാപ്റ്റൻ. സീനിയ൪ വോളിബാൾ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് മൂന്നാംസ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.