പൈ്ളവുഡ് ഫാക്ടറികളുടെ മലിനീകരണം: സമരം ഒരു മാസം പിന്നിടുന്നു

 

കാക്കനാട്: കലക്ടറേറ്റിന് മുന്നിൽ നാട്ടുകാരുടെ സത്യഗ്രഹം ഒരു മാസം പിന്നിടുന്നു. പൈ്ളവുഡ് ഫാക്ടറികളുടെ  മലിനീകരണത്തിനെതിരെയാണ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുള്ളവ൪ സമരത്തിനിറങ്ങിയത്.
 ആക്ഷൻ കൗൺസിൽ ഫോ൪ എൻവയൺമെൻറൽ പ്രൊട്ടക്ഷൻെറ നേതൃത്വത്തിലാണ് സതഗ്രഹം ആരംഭിച്ചത്. കലക്ടറേറ്റിൻെറ തെക്കേ കവാടത്തിന് മുന്നിൽ സമരപ്പന്തലൊരുക്കി നടത്തുന്ന റിലേ സത്യഗ്രഹം എന്നാൽ, അധികൃത൪ കണ്ടമട്ടില്ല. 
സമരക്കാരെ ജില്ലാഭരണകൂടമോ സ൪ക്കാരോ  ച൪ച്ചക്ക് വിളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി, ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ കലക്ടറേറ്റിൽ വന്നെങ്കിലും സമരക്കാരെ വിളിക്കാനോ സമരക്കാ൪ മന്ത്രിയെ ചെന്ന് കാണാനോ ഉള്ള സാഹചര്യം ഉണ്ടായില്ല. 
വായു, ജലം എന്നിവയുടെ മലിനീകരണത്തിലൂടെ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന പൈ്ളവുഡ് കമ്പനികൾ പാ൪പ്പിടമേഖലകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാ൪ സംരക്ഷണ ക൪മസമിതി രൂപവത്കരിച്ച് കഴിഞ്ഞ ഒക്ടോബ൪ 31 ന് സമരം ആരംഭിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.