കാര്‍ത്തികപുരത്ത് ഇലക്ട്രോണിക്സ് കടക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം

 

ആലക്കോട്: കാ൪ത്തികപുരത്ത് ഇലക്ട്രോണിക്സ് കടക്ക് തീപിടിച്ചു. ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
വ്യാഴാഴ്ച പുല൪ച്ചെയാണ് തീപിടിത്തമുണ്ടായത്. കാ൪ത്തികപുരം മാമ്പൊയിലിലെ അഴിമുഖത്ത് റോയിയുടെ ഉടമസ്ഥതയിലുള്ള ഫൺ വേ ഹോം അപ്ളയൻസസ് ആൻഡ് ഫ൪ണിച്ച൪ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 
ആറ് ടെലിവിഷൻ, മൂന്ന് ഫ്രിഡ്ജ്, മൂന്ന് വാഷിങ് മെഷീൻ, 15 മിക്സി, 10 ഇൻഡക്ഷൻ കുക്ക൪ എന്നിവയും ഫ൪ണിച്ച൪ സാമഗ്രികളുമാണ് അഗ്നിക്കിരയായത്. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.