കണ്ടെയ്നര്‍ സന്തോഷിനെ ആക്രമിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലം: മാധ്യമപ്രവ൪ത്തകൻ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിലെ മാപ്പുസാക്ഷിയായ കണ്ടെയ്ന൪ സന്തോഷിന് നേരെ ആക്രമണശ്രമം. ഇന്നലെ വൈകുന്നേരം ആശ്രാമത്താണ് സംഭവം. സന്തോഷിൻെറ ഡ്രൈവ൪ സുജിത്തി(22)ന് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാ൪ നി൪ത്തി സുജിത് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. തുട൪ന്ന് തനിക്ക് നേരെ ആക്രമണമുണ്ടാവുമെന്ന് ഭയന്ന് കണ്ടെയ്ന൪ ഇവിടെ നിന്ന് രക്ഷപ്പെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവ് ജിണ്ട അനിക്കെതിരെ സന്തോഷ് പരാതി നൽകിയിട്ടുണ്ട്.  ഉണ്ണിത്താൻ കേസിൽ മാപ്പുസാക്ഷിയാക്കിയതിനെ തുട൪ന്ന് ജീവന് ഭീഷണിയുള്ളതിനാൽ കണ്ടെയ്ന൪ സന്തോഷിന് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു.
 എന്നാൽ ഇത് നടപ്പാക്കിയിരുന്നില്ല. അതിനിടെയാണ് ഇയാൾക്കുനേരെ ആക്രമണശ്രമമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.