ആലപ്പുഴ: ഗസ്സയുടെ തെരുവോരങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ബോംബെറിഞ്ഞ് വീഴ്ത്തുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ആലപ്പുഴ നഗരത്തിൽ രോഷം തിളച്ച പ്രകടനം. മുസ്ലിം സംയുക്തവേദിയാണ് ഫലസ്തീൻ ഐക്യദാ൪ഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ഇസ്രായേലുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം മുഴങ്ങി. ചോരയിൽ കുതി൪ന്ന പിഞ്ചുകുഞ്ഞിൻെറ പ്രതീകാത്മക രൂപവും പേറി നടത്തിയ റാലി ഗസ്സയിലെ നരവേട്ടയെ ഓ൪മിപ്പിച്ചു.
നഗരത്തിലെ വിവിധ മുസ്ലിം സംഘടനകൾ സംയുക്തമായി വട്ടപ്പള്ളി ജാഫ൪ ജുമാ മസ്ജിദിന് സമീപത്തുനിന്ന് ആരംഭിച്ച റാലി മുല്ലയ്ക്കൽ സീറോ ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധക്കാ൪ ഇസ്രായേൽ പതാക കത്തിച്ചു. പൊതുസമ്മേളനം ഓൾ ഇന്ത്യാ മുസ്ലിം എജുക്കേഷനൽ കോ ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരവേട്ടയെ ഇന്ത്യ ശക്തമായി അപലപിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സംയുക്തവേദി ചെയ൪മാൻ അബ്ദുസത്താ൪ ബാഖവി അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പഴയപള്ളി ഇമാം വി.എച്ച്. അലിയാ൪ മൗലവി മുഖ്യപ്രഭാഷണവും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എസ്. അഷറഫ് പ്രമേയാവതരണവും നടത്തി. വടക്കേ മഹല്ല് ഇമാം പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ പ്രാ൪ഥന നി൪വഹിച്ചു.
എം.എം. ഹനീഫ് മൗലവി (എസ്.വൈ.എസ്), സി. മുഹമ്മദ് അൽ ഖാസിമി (സമസ്ത), അഡ്വ. എ. പൂക്കുഞ്ഞ് (ജമാഅത്ത് കൗൺസിൽ), അഡ്വ. നജീബ് (മഹല്ല് കോഓഡിനേഷൻ കമ്മിറ്റി), സുനീ൪ ഇസ്മായിൽ (പി.ഡി.പി), എം. സലാം (പോപ്പുല൪ ഫ്രണ്ട്), മിദ്ലാജ് (വഹ്ദത്തെ ഇസ്ലാമി), എം. ഷംസുദ്ദീൻ (എം.എസ്.എസ്), സുലൈമാൻ കുഞ്ഞ് (ഐ.എസ്.എസ്), പി.എ. ഷിഹാബുദ്ദീൻ മുസ്ലിയാ൪, കമാൽ എം. മാക്കിയിൽ തുടങ്ങിയവ൪ പങ്കെടുത്തു. ഹാരിസ് കോയ സ്വാഗതവും എസ്. ഹാരിസ് വട്ടപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.