പൂക്കളമൊരുക്കാന്‍ രൂപരേഖ റെഡി

കൊല്ലം: തിരുവോണത്തിനായി നാടെങ്ങും പൂക്കളങ്ങളുണരുന്നു. ഭംഗിയുള്ള പൂക്കളമൊരുക്കാന്‍ ഇനിയേറെ പാടുപെടേണ്ട. അത്തപ്പൂക്കളമൊരുക്കാന്‍ മനോഹരമായ പൂക്കളങ്ങളുടെ രൂപരേഖ വിപണിയില്‍ ലഭിക്കും.
ഒരു ഫോട്ടോ വാങ്ങി അതിലുള്ളപോലെ പൂക്കള്‍ വിതറുകയേ വേണ്ടൂ. വര്‍ണാഭമായ അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങളാണ് വില്‍പനക്കുള്ളത്. പൂക്കടകളില്‍ വ്യത്യസ്തമായ അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ നമുക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഇതിനാവശ്യമായ പൂക്കള്‍ വാങ്ങാനും സൗകര്യമുണ്ട്. അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും അടങ്ങിയ ചെറുപുസ്തകങ്ങളും വിപണിയിലുണ്ട്. കളംവരക്കുന്നതു മുതല്‍ പൂക്കളുടെ അളവും ക്രമവും നിര്‍ണയിക്കാനുതകും വിധം എല്ലാ വിവരങ്ങളും പുസ്തകത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.