കഥകളി വേദിയില്‍ താരത്തിളക്കവുമായി ദേവു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിയില്‍ മത്സരിക്കാന്‍ വെള്ളിത്തിരയിലെ താരവും. സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ദേവു കൃഷ്ണനാണ് ശനിയാഴ്ച മത്സരത്തിനത്തെിയത്. കലാമണ്ഡലം കൃഷ്ണപ്രസാദിന്‍െറ ശിക്ഷണത്തിലാണ് കഥകളി അഭ്യസിക്കുന്നത്. കാലകേയവധത്തിലെ അര്‍ജുനനെ അവതരിപ്പിച്ച് എ ഗ്രേഡും ദേവു കരസ്ഥമാക്കി.

മത്സരശേഷം മേക്കപ്പ് അഴിച്ചപ്പോഴാണ് പലരും താരത്തെ തിരിച്ചറിഞ്ഞത്. സീരിയലുകളിലൂടെ ശ്രദ്ധേയയായ ദേവുവിനെ  ആരാധകര്‍ പൊതിഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായാണ് മത്സരത്തിനത്തെുന്നത്. സി.ബി.എസ്.ഇ കലോത്സവത്തില്‍ 2012, 2013 വര്‍ഷങ്ങളില്‍ കലാതിലകമായിരുന്നു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ ജേതാവ്,  മെഗാ ഷോയുടെ അവതാരക എന്നീ നിലകളില്‍ ടി.വി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. തിരുവനന്തപുരം കാര്‍മല്‍ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.