ക്ഷേത്രങ്ങളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ തന്ത്രിമാ൪ ഉൾപ്പെടെയുള്ള ജീവനക്കാ൪ പുജാദ്രവ്യത്തിൽ ഉൾപ്പെടെ കൃത്രിമം കാണിച്ചതായി കണ്ടെത്തി. തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിന് കീഴിലെ തിരുവല്ലം പത്മനാഭസ്വാമി ക്ഷേത്രം, പി.എം.ജിയിലെ ഹനുമാൻ ക്ഷേത്രം, അമ്പലമുക്ക് പേരൂ൪ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശ്രീകണ്ഡേശ്വര ക്ഷേത്രം, ശാസ്തമംഗലം ശിവക്ഷേത്രം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ അഞ്ച് മുതൽ പത്തു വരെ നടത്തിയ പരിശോധനയിലാണ് കാണിക്കവിളക്കിലടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.
ശ്രീകണ്ഡേശ്വര ക്ഷേത്രത്തിൽ ഭക്ത൪ കാണിക്കയായി നൽകുന്ന നേ൪ച്ചവിളക്കിൻെറ കണക്ക് സൂക്ഷിക്കാതെ കൃത്രിമം കാണിച്ചതായി കണ്ടെത്തി. തിരുവല്ലം ക്ഷേത്രത്തിൽ ബലി പൂജാദ്രവ്യത്തിൻെറ രശീതി സൂക്ഷിച്ചിരുന്നില്ല. ഇനിമുതൽ ഈ ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യം ദേവസ്വം ബോ൪ഡ് നേരിട്ട് നൽകുകയോ വിതരണാവകാശം ലേലം ചെയ്യുകയോ ചെയ്യണമെന്നാണ് വിജിലൻസ് ശിപാ൪ശ. മിക്ക ക്ഷേത്രങ്ങളിലും ശ്രീകോവിലടക്കമുള്ള സ്ഥലങ്ങളിൽ ശുദ്ധിയും വൃത്തിയുമില്ലെന്നും കണ്ടെത്തി. മിക്കയിടത്തും ജീവനക്കാ൪ കൃത്യസമയത്ത് ജോലിക്ക് എത്താത്തതും അവധിയെടുത്താലും രേഖപ്പെടുത്താത്തതും കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയടക്കമുള്ള ജീവനക്കാ൪ ആചാരവിധിപ്രകാരമുള്ള വൃത്തിയും ശുചിത്വവും പാലിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കാത്തതും കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോ൪ഡ് മെംബ൪ സുഭാഷ് വാസുവിൻെറ നേതൃത്വത്തിൽ രേണുഗോപാൽ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.