ഹജ്ജ് കര്‍മത്തിനിടെയുണ്ടായ പ്രധാന അപകടങ്ങള്‍

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന മക്കയില്‍ ഹജ്ജ് കര്‍മത്തിനിടെ ഇതിനുമുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. 1990ല്‍ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം. 
2015 സെപ്റ്റംബര്‍ 11: മക്കയിലെ ഗ്രാന്‍ഡ് മോസ്കിന് മുകളിലേക്ക് കൂറ്റന്‍ ക്രെയ്ന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിച്ചു
2006: മക്കക്ക് സമീപം മിനായിലുണ്ടായ
 തിക്കിലും തിരക്കിലുംപെട്ട് 360ലേറെ പേര്‍ മരിച്ചു. 
2004: ഹജ്ജിന്‍െറ സമാപന ദിവസമുണ്ടായ തിക്കിലും തിരക്കിലും 244 തീര്‍ഥാടകര്‍ മരിച്ചു
2001: മിനായിലുണ്ടായ തിക്കിലും തിരക്കിലും 35 തീര്‍ഥാടകര്‍ മരിച്ചു
1998: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 180 പേര്‍ മരിച്ചു
1997: മിനായില്‍ തീര്‍ഥാടകര്‍ക്കൊരുക്കിയ തമ്പുകള്‍ക്ക് തീപിടിച്ച് 340 പേര്‍ മരിച്ചു
1994: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 270 തീര്‍ഥാടകര്‍ മരിച്ചു
1990: മക്കയിലെ വിശുദ്ധനഗരങ്ങളിലേക്കുള്ള തുരങ്കത്തിലുണ്ടായ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.