വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം

അമ്പലപ്പുഴ: പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള നെട്ടോട്ടത്തില്‍ സ്ഥാനാര്‍ഥികള്‍. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ മൂന്നുപ്രാവശ്യവും ബ്ളോക് സ്ഥാനാര്‍ഥികള്‍ ഒരുതവണയും വീടുകള്‍ കയറിയിറങ്ങിയെങ്കിലും ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളാണ് ഓടിയത്തൊന്‍ ഏറെ വിയര്‍ക്കുന്നത്.
 തകഴി, അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയാര്‍ജിച്ചു.

തുടക്കത്തില്‍ സ്ഥാനാര്‍ഥികള്‍ തനിച്ചായിരുന്നു വോട്ടര്‍മാരെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശക്തിതെളിയിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. പകല്‍ കാണാന്‍ കഴിയാത്ത വോട്ടര്‍മാരെ രാത്രി ഏറെ വൈകിയാണെങ്കിലും നേരില്‍ കണ്ടിട്ടെ സ്ഥാനാര്‍ഥിക്ക് ഉറക്കമുള്ളൂ. രാവിലെ ഏഴിന് തുടങ്ങും വോട്ടഭ്യര്‍ഥന.

ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ മത്സരിക്കുന്ന എല്‍.ഡി.എഫിന്‍െറ കമാല്‍ എം. മാക്കിയില്‍ തകഴി പഞ്ചായത്തിലാണ് കഴിഞ്ഞദിവസം പ്രചാരണത്തിനിറങ്ങിയത്. തകഴി സ്മാരകത്തിന് മുന്നില്‍നിന്നായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയവരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എ.ആര്‍. കണ്ണനും വോട്ടഭ്യര്‍ഥിച്ച് അമ്പലപ്പുഴ ഡിവിഷന്‍െറ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടൊപ്പം പ്രചാരണം നടത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT