പുല്‍പള്ളി: അയല്‍സംസ്ഥാനങ്ങളില്‍ ജോലിക്കുപോയ ആദിവാസികളെയടക്കം നാട്ടിലത്തെിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം തുടങ്ങി. കര്‍ണാടകയിലെ കുടക്, ഷിമോഗ, മൈസൂരു ഭാഗങ്ങളിലായി ആയിരക്കണക്കിന് ആദിവാസി തൊഴിലാളികള്‍ ഇഞ്ചിപ്പണിക്കും മറ്റുമായി പോകുന്നുണ്ട്. ഇവരെ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പെങ്കിലും സ്വന്തം കോളനികളിലത്തെിക്കാനാണ് ശ്രമം. തൊഴിലുടമകളോട് ഇതിനായി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുകയാണിപ്പോള്‍.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മത്സരം മുറുകും. ഇതോടെ ഇഞ്ചോടിഞ്ചു മത്സരം പല ഭാഗത്തും നടക്കും. ഓരോ വോട്ടും നിര്‍ണായകമാകുന്നത് മുന്നില്‍ കണ്ടാണ് തൊഴിലാളികളെ നാട്ടിലത്തെിക്കാന്‍ തിരക്കിട്ട് ശ്രമം നടത്തുന്നത്. അതേസമയം, ദൂരെ ദിക്കുകളില്‍ നിന്നും പണിക്കുപോയി നാട്ടിലത്തെിയവരെ തിരികെ തെരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെ പിടിച്ചുനിര്‍ത്താനും രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം വരെ ഇവിടെ തങ്ങാന്‍ ആവശ്യമായ പണവും മദ്യവുമടക്കം ചിലര്‍ ഓഫര്‍ ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുശാലായതോടെ പലരും മടങ്ങിപ്പോകാനും തയാറാകുന്നില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നാട്ടിലത്തെുന്നവര്‍ക്കും ഓഫറുകള്‍ ഏറെയാണ്. പണവും മദ്യവുമടക്കം നല്‍കാമെന്നാണ് കോളനികളിലത്തെി ചിലര്‍ വാഗ്ദാനം ചെയ്യുന്നത്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ മറുപക്ഷത്തുനില്‍ക്കുന്നവരെ മദ്യവും മറ്റും നല്‍കി കോളനിക്കുള്ളില്‍ തന്നെ തങ്ങുന്ന തരത്തിലാക്കി വോട്ടുകള്‍ ചെയ്യാതിരിപ്പിക്കുന്ന സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. ഇത്തവണയും ഇതെല്ലാം ആവര്‍ത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.