ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എം അംഗം ടി.യു. പ്രസാദും സീനിയര്‍ മെംബര്‍ കോണ്‍ഗ്രസിലെ വി.ബി. ജബ്ബാറും ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അങ്കം കുറിക്കുന്നു. നിലവില്‍ 20ാം വാര്‍ഡ് അംഗമായ ടി.യു. പ്രസാദ് ഇക്കുറി സ്വന്തം വാര്‍ഡായ ഒന്നിലാണ് മത്സരിക്കുന്നത്. 2000 മുതല്‍ 2005 വരെ പഞ്ചായത്തംഗമായിരുന്നു.
2005ല്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. 2010 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ച അദ്ദേഹം പ്രസിഡന്‍റായി. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമാണ്. 1988 മുതല്‍ തുടര്‍ച്ചയായി പഞ്ചായത്തംഗമായ ജബ്ബാര്‍ ഇക്കുറി വാര്‍ഡ് മാറി ഒന്നിലാണ് മത്സരിക്കുന്നത്. നിലവില്‍ രണ്ടാം വാര്‍ഡ് അംഗമാണ്. 1988ല്‍ സി.പി.ഐ അംഗമായാണ് ജബ്ബാര്‍ മത്സരിച്ചത്. 1992ല്‍ സി.പി.ഐയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1995ല്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന് യു.ഡി.എഫ് പിന്തുണ നല്‍കി. 2000ത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു.
2005ലും 2010ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. സി.പി.ഐ പറവൂര്‍ താലൂക്ക് കമ്മിറ്റി അംഗമായും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച ജബ്ബാര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കരുമാല്ലൂര്‍ ബ്ളോക് സെക്രട്ടറിയാണ്. പഞ്ചായത്തില്‍ ശക്തമായ മത്സരം നടക്കുന്ന ഒന്നാം വാര്‍ഡിലേക്കാണ് ഏവരുടെയും ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.