അടിമാലി: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ടാക്സികള്‍ ഒളിവില്‍. തെരഞ്ഞെടുപ്പ് കമീഷന്‍െറ ആവശ്യത്തിന് പിടികൊടുക്കാതെ മുങ്ങുകയാണ് പല ടാക്സികളും. വഴിയില്‍നിന്നും വീടുകളില്‍നിന്നും ഡ്രൈവറെയും ഉടമയെയും കണ്ടത്തെുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. തെരഞ്ഞെടുപ്പ് കമീഷന്‍ ഡ്യൂട്ടിക്ക് പോയാല്‍ കനത്ത നഷ്ടമാണ് തങ്ങള്‍ക്കുണ്ടാകുന്നതെന്ന് ടാക്സി ഡ്രൈവര്‍മാരും ഉടമകളും പരാതിപ്പെടുന്നു. പ്രതിദിനം 500 രൂപയും കിലോമീറ്ററിന് 12 രൂപ തോതിലുമാണ് കിട്ടുന്നത്. ഓടിയാല്‍ മാത്രമാണ് കി.മീറ്ററിന് 12 രൂപ നിരക്കില്‍ കിട്ടുന്നത്. ഇല്ളെങ്കില്‍ 500 രൂപ മാത്രം. തെരഞ്ഞെടുപ്പ് ആവശ്യത്തിന് പിടിച്ചുവെച്ചാല്‍ വേറെയാള്‍ക്ക് വാടകക്ക് പോകാനാവില്ല.
പലര്‍ക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓടിയതിന്‍െറ വാടക കിട്ടാനുമുണ്ട്. ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പോയാല്‍ അര്‍ധരാത്രിയായാലും ഭക്ഷണം പോലും കിട്ടില്ല. ചെലവു ചുരുക്കണമെന്നാണ് നിര്‍ദേശമെങ്കിലും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ആറോ ആറിലേറെയോ പേര്‍ക്കു പോകാനുള്ള വാഹനങ്ങളാണ് പിടിച്ചുകൊണ്ടുപോകുന്നത്.
മറ്റൊരു പ്രശ്നം ടാക്സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്നത് വോട്ട് തന്നെ. ദൂര സ്ഥലങ്ങളിലെ പോളിങ് ബൂത്ത് ഡ്യൂട്ടിക്കായി പോയാല്‍ വോട്ട് ചെയ്യാന്‍ പറ്റാതാകുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കും നല്‍കണമെന്നാണ് ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം. തെരഞ്ഞെടുപ്പുകളില്‍ വോട്ട് നിഷേധിക്കപ്പെടുന്ന ഏക വിഭാഗവും ടാക്സി ഡ്രൈവര്‍മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.