അരൂര്‍: അരൂര്‍ എരിയകുളം സംരക്ഷണം അടുത്ത പഞ്ചായത്ത് ഭരണസമിതിക്ക് വെല്ലുവിളിയാകും. ഏത് മുന്നണി അധികാരത്തില്‍ വന്നാലും പഞ്ചായത്ത് ഓഫിസിന് മുന്നിലെ എരിയകുളം സംരക്ഷിക്കേണ്ട കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കേണ്ടിവരും. അഴുക്ക് നിറഞ്ഞുകിടക്കുന്ന കുളം നിറഞ്ഞുകവിഞ്ഞ് അടുത്തുള്ള ലക്ഷംവീട് കോളനി വീടുകളിലേക്ക് മാലിന്യം ഒഴുകിയത്തെിയത് ഇടതുപക്ഷം പ്രതിഷേധമാക്കി യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്തില്‍ സമരം നടത്തിയിട്ടുള്ളതാണ്. ഇടതിന് ഭരണം ലഭിച്ചാല്‍ കുളം സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടിവരും. യു.ഡി.എഫ് ഭരണത്തിലത്തെിയാലും കുളം സംരക്ഷിച്ച് സൗന്ദര്യവത്കരണം നടത്തേണ്ടിയും വരും. കാരണം കുളം മണ്ണിട്ട് മൂടരുതെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.