അങ്കത്തട്ടില്‍ സാരഥികളായി ദമ്പതികള്‍

കരുനാഗപ്പള്ളി: തദ്ദേശതെരഞ്ഞെടുപ്പില്‍ ദമ്പതികള്‍ സാരഥികളായി മത്സരിക്കുന്ന അപൂര്‍വതയാണ് മഠത്തില്‍ വീടിന്‍േറത്. ഭര്‍ത്താവ് ഗ്രാമപഞ്ചായത്ത് വാര്‍ഡിലാണെങ്കില്‍ ഭാര്യയുടെ കന്നിമത്സരം ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്കാണ്. തേവലക്കര പാലക്കല്‍ മഠത്തില്‍വീട്ടില്‍ സുനില്‍കുമാറും ഭാര്യ ധനലക്ഷ്മിയുമാണ് സി.പി.ഐ സ്ഥാനാര്‍ഥികളായി ജനവിധി തേടുന്നത്. പാര്‍ട്ടി തേവലക്കര നോര്‍ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായ സുനില്‍കുമാറിന് (മഠത്തില്‍ രാജു) ഇത് രണ്ടാമങ്കമാണ്.

2005^10 കാലയളവില്‍ പാലയ്ക്കല്‍ 19ാം വാര്‍ഡിലെ ജനപ്രതിനിധിയായിരുന്ന സുനില്‍ 20ാം വാര്‍ഡില്‍നിന്നാണ് ഇക്കുറി മത്സരിക്കുന്നത്. ആര്‍.എസ്.പി സ്ഥാനാര്‍ഥിയായ ആര്‍. നാരായണപിള്ള, ബി.ജെ.പി സ്ഥാനാര്‍ഥി അജയകുമാര്‍ എന്നിവരാണ് എതിരാളികള്‍. മൂന്നുതവണ തേവലക്കര പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്സണായിരുന്ന കെ.ആര്‍. ധനലക്ഷ്മിയുടെ പൊതുതെരഞ്ഞെടുപ്പിലെ ആദ്യമത്സരംതന്നെ തേവലക്കര ജില്ലാ ഡിവിഷനിലേക്കാണ്. മഹിളാസംഘം ജില്ലാകമ്മിറ്റി അംഗമായ ധനലക്ഷ്മിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബി. സേതുലക്ഷ്മി, ബി.ജെ.പി സ്ഥാനാര്‍ഥി ബിന്ദു എന്നിവരാണ് എതിരാളികള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.