സി.പി.എമ്മിന് ബ്രാഞ്ച് സെക്രട്ടറി റെബല്‍

മേപ്പയൂര്‍: പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ ശനിയാഴ്ച അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങാതെ സി.പി.എം നടുവത്തൂര്‍ സൗത് ബ്രാഞ്ച് സെക്രട്ടറി ടി.കെ. വിജയന്‍ ഉറച്ചുനിന്നു. കീഴരിയൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി എന്‍.എം. സുനിലിനെതിരെയാണ് ടി.കെ. വിജയന്‍ മത്സരിക്കുന്നത്. ഈ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കുറുമയില്‍ വത്സന്‍െറ പത്രിക തള്ളിപ്പോയിരുന്നു. ഡമ്മിയായി പത്രിക നല്‍കിയ വത്സന്‍െറ സഹോദരന്‍ കുറുമയില്‍ ബാബുവിന് നറുക്കുവീഴുകയായിരുന്നു.

രണ്ടാം വാര്‍ഡില്‍ വിമതനായി സി.പി.എം സ്ഥാനാര്‍ഥി ടി.പി. അബുവിനെതിരെ പത്രിക നല്‍കിയ സി.പി.എം പ്രവര്‍ത്തകന്‍ നിര്‍മല്‍കുമാര്‍ ശനിയാഴ്ച പത്രിക പിന്‍വലിച്ചു. മേപ്പയൂര്‍ പഞ്ചായത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി യൂസുഫ് കോറോത്തിനെതിരെ പത്രിക നല്‍കിയ ആറാം വാര്‍ഡിലെ ജെ.ജി. പ്രകാശന്‍ പത്രിക പിന്‍വലിക്കാന്‍ തയാറായിട്ടില്ല. മേപ്പയൂര്‍ പഞ്ചായത്തില്‍ ആകെ 53 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കീഴരിയൂര്‍ പഞ്ചായത്തില്‍ ആകെ 43 സ്ഥാനാര്‍ഥികളുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.