വിമതര്‍ക്ക് ഒരവസരം കൂടി, പിന്മാറുന്നില്ലെങ്കില്‍ പുറത്താക്കും

തിരുവനന്തപുരം: ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നില്‍ക്കുന്ന റെബലുകള്‍ക്ക് പിന്മാറാന്‍ ഒരവസരം കൂടി നല്‍കുമെന്നും വീണ്ടും തുടര്‍ന്നാല്‍ പുറത്താക്കലുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
കോര്‍പറേഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടിയതുപോലുള്ള റെബലുകള്‍ ഒരിടത്തുമില്ളെന്നും അവര്‍ നാമമാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അവരോട് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിലേക്കുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും. യു.ഡി.എഫിന്‍െറ തുടര്‍ഭരണത്തിനുള്ള  അംഗീകാരമാകും തദ്ദേശതെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.