കുറ്റ്യാടിയില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍

കുറ്റ്യാടി: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കുറ്റ്യാടി പഞ്ചായത്തില്‍ മുന്നണി മറന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ പോരാട്ടത്തിന്. പത്രിക പിന്‍വലിക്കാനുള്ള സമയത്തിന്‍െറ തൊട്ടു മുമ്പുവരെ ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 14 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 11 വാര്‍ഡുകളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുകയാണ്. ബാക്കി സീറ്റുകളില്‍  മറ്റു സ്ഥാനാര്‍ഥികളെ പിന്താങ്ങും. ഒന്ന്, ആറ്, ഏഴ് വാര്‍ഡുകളിലാണ് ലീഗിന് സ്ഥാനാര്‍ഥികളില്ലാത്തത്.

ഇതില്‍ അഞ്ചാം വാര്‍ഡില്‍  നിലവിലെ മെംബര്‍ കോണ്‍ഗ്രസിലെ എ.വി. പ്രവിതയെ ലീഗ് പിന്താങ്ങും.  ശനിയാഴ്ച ഉച്ചമുതല്‍ ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി. അമ്മദ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, പഞ്ചായത്ത്  സെക്രട്ടറി വി.പി. മൊയ്തു എന്നിവരും ഡി.സി.സി. അംഗം സി.സി. സൂപ്പി, മണ്ഡലം പ്രസിഡന്‍റ് എ.സി. ഖാലിദ് തുടങ്ങിയവരും തമ്മിലാണ് ചര്‍ച്ച നടന്നത്.  ലീഗ് ആവശ്യപ്പെട്ട മൂന്നാം വാര്‍ഡ് നല്‍കാത്തതിലുള്ള വിരോധമാണ് തനിച്ച മത്സരിക്കാന്‍ കാരണം. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഈ വാര്‍ഡില്‍ ജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.