കോട്ടക്കല്‍: കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ച് നിന്ന് മുസ്ലിം ലീഗിനെ നേരിടുന്നതാണ് മാറാക്കരയിലെ തെരഞ്ഞെടുപ്പ് ചിത്രം. ആകെയുള്ള 20 സീറ്റില്‍ കോണ്‍ഗ്രസ് പത്തിലും സി.പി.എം ഒമ്പതിലും സി.പി.ഐ ഒരു സീറ്റിലും മത്സരിക്കുമ്പോള്‍ 20 സീറ്റിലും ഒറ്റക്കുനിന്ന് കരുത്ത് തെളിയിക്കാനാണ് മുസ്ലിം ലീഗിന്‍െറ തീരുമാനം. ഡി.സി.സി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ വി. മധുസൂദനനടങ്ങുന്ന പാനലാണ് കോണ്‍ഗ്രസിന്‍േറത്.
സി.പി.എം മുന്‍ എല്‍.സി സെക്രട്ടറിയായിരുന്ന കെ.പി. നാരായണന്‍ (18) ചേലക്കുത്ത് വാര്‍ഡില്‍ ലീഗിലെ സെയ്തലവി ഹാജിയുമായി മത്സരിക്കുന്നു. മുന്‍ അംഗങ്ങളായ അഡ്വ. ജാബിര്‍, ടി. ബാവ, ടി.പി. ബഷീര്‍ എന്നിവരാണ് എല്‍.ഡി.എഫിലെ മറ്റു പ്രമുഖര്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മൂര്‍ക്കത്ത് ഹംസ, മൊയ്തീന്‍കുട്ടി എന്നിവരാണ് ലീഗ് പട്ടികയിലെ പ്രമുഖര്‍. വിമതനായി ബ്ളോക്ക് പഞ്ചായത്തംഗം സി.എച്ച്. ജലീല്‍ മത്സരിക്കുന്നത് ലീഗിന് തിരിച്ചടിയാണ്. റേഷന്‍ സംഘടന അധ്യക്ഷന്‍ കാടാമ്പുഴ മൂസ അഡ്വ. ജാബിറിനെതിരെ ലീഗിന്‍െറ സ്ഥാനാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.