മങ്കട: അക്കാദമിക് ഗവേഷണത്തിന് തല്‍ക്കാല അവധി നല്‍കി തെരഞ്ഞെടുപ്പില്‍ ഗവേഷണത്തിനിറങ്ങിയിരിക്കുകയാണ് മൂന്ന് വനിതകള്‍. മങ്കട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ ഇക്കുറി ശ്രദ്ധേയമാകുന്നത് മത്സരിക്കുന്നത് ഗവേഷണ വിദ്യാര്‍ഥികള്‍ ആയതുകൊണ്ടാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളത്തില്‍ ഗവേഷണം നടത്തുന്ന പി.ടി. നജ്ന മഞ്ചേരിതോട്ടിലും (വാര്‍ഡ് 16) അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ കോമേഴ്സില്‍ ഗവേഷണം നടത്തുന്ന സി.പി. നസീറ കടന്നമണ്ണയിലും (വാര്‍ഡ് നാല്) രസതന്ത്രത്തില്‍ ഗവേഷണത്തിന് തയാറെടുക്കുന്ന ജാസ്മിന്‍ ആലങ്ങാടന്‍ കോഴിക്കോട്ടുപറമ്പിലുമാണ് (വാര്‍ഡ് മൂന്ന്) മത്സരിക്കുന്നത്. മൂവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.