കേണിച്ചിറ: പൂതാടി പഞ്ചായത്തില്‍ ഭരണമുന്നണിയിലെ ആദ്യവര്‍ഷങ്ങള്‍ കാര്യങ്ങള്‍ പരിക്കില്ലാതെ നടന്നു. എന്നാല്‍, മൂന്നുവര്‍ഷം പിന്നിട്ടതോടെ ഒരേ പാര്‍ട്ടിയിലെ തന്നെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തമ്മില്‍ കലഹിച്ചു. സ്ത്രീപീഡനം, പൊലീസ് കേസ്...അങ്ങനെ പലതും. 2010ലെ തെരഞ്ഞെടുപ്പില്‍ പൂതാടിയിലെ പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായിരുന്നു. കോണ്‍ഗ്രസിലെ ഐ.ബി. മൃണാളിനി പ്രസിഡന്‍റായി. കോണ്‍ഗ്രസ് നേതാവ് കെ.കെ. വിശ്വനാഥന്‍ മാസ്റ്ററായിരുന്നു വൈസ് പ്രസിഡന്‍റ്. മൂന്നു വര്‍ഷം പിന്നിട്ടതോടെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തമ്മിലുള്ള ഐക്യമില്ലായ്മ മറനീക്കി പുറത്തുവന്നു.
യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഭരണത്തെ ബാധിച്ചത് പൂതാടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയായി. പ്രചാരണത്തിനത്തെുന്ന സ്ഥലങ്ങളില്‍ ഭരണത്തിലുണ്ടായ ആഭ്യന്തര കലഹങ്ങളില്‍ ഒരു ‘കഥ’യുമില്ളെന്ന വിശദീകരണമാണ് ആദ്യം കൊടുക്കേണ്ടിവരുന്നത്. അതേസമയം, ഇത്തവണയും ഭരണത്തിലത്തെുമെന്ന വിശ്വാസമാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. ‘പുതിയ’ നടവയല്‍ പഞ്ചായത്തും പൂതാടിയിലെ വാര്‍ഡ് വിഭജനവും ഇതിനിടയില്‍ ചര്‍ച്ചയായതോടെ നേതാക്കളുടെ ഐക്യമില്ലായ്മ തെരുവിലേക്ക് വ്യാപിക്കുകയായിരുന്നു. പൊതുയോഗങ്ങളും പ്രകടനങ്ങളും ധര്‍ണകളും അവിശ്വാസ പ്രമേയ നോട്ടീസും തുടര്‍ന്നുണ്ടായി. മൃണാളിനി മാറി മിനിപ്രകാശന്‍ പ്രസിഡന്‍റായി. ഭരണകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പഞ്ചായത്ത് ഓഫിസിലത്തെുന്ന ജനത്തെ അക്ഷരാര്‍ഥത്തില്‍ വലക്കുകയായിരുന്നു.
പൂതാടി പഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം ഏറെക്കാലം എല്‍.ഡി.എഫായിരുന്നു ഭരിച്ചത്. കെ.കെ. വിശ്വനാഥന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സജീവമായിട്ട് ഒന്നര പതിറ്റാണ്ടേ ആയിട്ടുള്ളൂ. 2010ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുണ്ടാക്കിയത് എല്‍.ഡി.എഫ് നേതാക്കളുടെ ചില നയങ്ങളാണ്. കാലുമാറിയ അംഗത്തെ ഭരണം നിലനിര്‍ത്താന്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത് സംസ്ഥാനത്തുതന്നെ കോളിളക്കമുണ്ടാക്കി. നിരവധി എല്‍.ഡി.എഫ് നേതാക്കള്‍ അറസ്റ്റിലായി. തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പഞ്ചായത്ത് തൂത്തുവാരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.