90 ഏക്കര്‍ ഭൂമിക്കുള്ള 10 കോടി ഇനിയും കൊടുത്തില്ല

സീവേജ് പദ്ധതിക്ക് ഏറ്റെടുത്ത ഭൂമി ‘ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡിന് ജലഅതോറിറ്റി  വിട്ടുകൊടുത്തത് 10 കോടി രൂപക്കായിരുന്നു. നാല് ഗഡുവായി 10 കോടി രൂപ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ആദ്യഗഡുവായി മൂന്നുകോടിയുടെ ചെക് മാത്രമാണ് ജല അതോറിറ്റിക്ക് ലഭിച്ചത്. പിന്നീട് നല്‍കുമെന്നുപറഞ്ഞ പണം കിട്ടാതായതോടെ ചെക് ജലഅതോറിറ്റി ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡിനുതന്നെ തിരിച്ചുനല്‍കി.
 
ഫലത്തില്‍ നയാപൈസ നല്‍കാതെയാണ് സരോവരം പദ്ധതിക്കുവേണ്ടി ‘ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡിന് ഭൂമി ലഭിച്ചത്. ടൂറിസ്റ്റ് റിസോര്‍ട്ട് കേരളയെ പറ്റി ഇപ്പോഴൊന്നും കേള്‍ക്കാനില്ല. സ്വകാര്യപങ്കാളിത്തം വ്യവസ്ഥചെയ്യുന്ന സ്ഥാപനമായാണ് ഇത് രൂപവത്കരിച്ചിരുന്നത്. ഭാവിയില്‍ ബയോപാര്‍ക് നഷ്ടത്തിലാണെന്ന പേരില്‍ സരോവരത്ത് സ്വകാര്യപങ്കാളിത്തത്തോടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നുവരില്ളെന്ന് ആരുകണ്ടു? ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുമ്പോള്‍ കേസ് നടത്തിയാല്‍ മതിയല്ളോ? വര്‍ഷങ്ങളോളം കോടതിയില്‍ കേസ് നടക്കും.
 
സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊണ്ടേയിരിക്കും. ഇതൊക്കെയാണല്ളോ കേരളത്തിലെ നാട്ടുനടപ്പ്!..
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.