പ്രകാശ് നഞ്ചപ്പക്ക് റിയോ ഒളിമ്പിക്സ് യോഗ്യത


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് താരം പ്രകാശ് നഞ്ചപ്പ 2016 റിയോ ഒളിമ്പിക്സിന് യോഗ്യത നേടി. അസര്‍ബൈജാനില്‍ നടന്ന ഐ.എസ്.എസ്.എഫ്  വേള്‍ഡ് കപ്പില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ എട്ടാം സ്ഥാനത്തത്തെിയ പ്രകടനമാണ് കര്‍ണാടക താരത്തിന് ഒളിമ്പിക്സ് ടിക്കറ്റ് സമ്മാനിച്ചത്. 567 പോയന്‍റുമായി യോഗ്യതയില്‍ നഞ്ചപ്പ രണ്ടാമതത്തെി. നേരത്തേ ഒളിമ്പിക് യോഗ്യത നേടിയ ജിതു റായ് ഇതേ വിഭാഗത്തില്‍ മത്സരിച്ച് നാലാം സ്ഥാനത്തത്തെി.  റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആറാമത്തെ ഇന്ത്യ ഷൂട്ടറാണ് 39കാരനായ നഞ്ചപ്പ. ഒളിമ്പിക് മുന്‍ ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര, ഗഗന്‍ നാരംഗ്, അപൂര്‍വി ചന്ദേല, ഗുര്‍പ്രീത് സിങ് എന്നിവരാണ് അടുത്ത വര്‍ഷം ബ്രസീലിലേക്ക് പറക്കാന്‍ യോഗ്യത നേടിയ മറ്റു നാലുപേര്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.