തൃശൂര്‍: വിരലുകളെ കണ്ണാക്കി മുന്നേറിയ ആ എട്ടുപേര്‍ക്ക് തന്നെയായിരുന്നു വിജയം. മറുഭാഗത്ത് അണിനിരന്നത് ലോകത്തിന്‍െറ നിറങ്ങളത്രയും കാണാന്‍ ശേഷിയുള്ളവര്‍. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളജില്‍ തിങ്കളാഴ്ച നടന്ന വാശിയേറിയ ചെസ് മത്സരത്തിലാണ് കാഴ്ചയില്ലാത്തവരുടെ ടീം കാഴ്ചയുള്ളവരെ പരാജയപ്പെടുത്തിയത്.
മൂന്ന് റൗണ്ടുകളിലായിരുന്നു മത്സരം. ആറ് ജില്ലകളില്‍ നിന്നുള്ള എട്ടുപേര്‍ അന്ധ ടീമില്‍ അണിനിരന്നു. 70 വയസ്സുള്ള രാജനാണ് ടീമിലെ മുതിര്‍ന്ന അംഗം. ചെസ് നിയമത്തില്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഇളവൊന്നുമില്ല. കറുത്ത കരുക്കളെ തിരിച്ചറിയാന്‍ കരുവിന്‍െറ മുകള്‍ ഭാഗം ഇത്തിരി കൂര്‍പ്പിക്കുകയും കറുത്ത കളങ്ങള്‍ മനസ്സിലാക്കാന്‍ അല്‍പം ഉയര്‍ത്തുകയും ചെയ്തത് മാത്രമാണ് സാധാരണ ചെസില്‍ നിന്നുള്ള വ്യത്യാസം. തലച്ചോറും വിരല്‍ത്തുമ്പും തമ്മിലെ ബന്ധത്തിലൂടെ അവര്‍ കരുക്കളും കളങ്ങളും തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.