നെഹ്റുട്രോഫി ജലമേള: 63 വള്ളങ്ങള്‍ പങ്കെടുക്കും


ആലപ്പുഴ: പുന്നമട കായലില്‍ എട്ടിന് നടക്കുന്ന 63ാമത് നെഹ്റു ട്രോഫി ജലമേളയില്‍ 63 വള്ളങ്ങള്‍ പങ്കെടുക്കുമെന്ന് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുക്കം അന്തിമഘട്ടത്തിലാണ്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 8,50,000 രൂപയുടെ ടിക്കറ്റ് വിറ്റഴിച്ചു. 16 ചുണ്ടന്‍വള്ളങ്ങളും പ്രദര്‍ശന വിഭാഗത്തില്‍ ആറും വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.