സ്പെഷല്‍ ഒളിമ്പിക്സ്: 14 കാരന്‍ ഗോള്‍ഫര്‍ രണ്‍വീര്‍ സിങ് സെയ്നിക്ക് ചരിത്രസ്വര്‍ണം

ലോസ് ആഞ്ജലസ്: സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍ഫ് താരമായി 14 കാരന്‍ രണ്‍വീര്‍ സിങ് സെയ്നി ചരിത്രമെഴുതി. ജി.എഫ് ഗോള്‍ഫ്^ലെവല്‍ 2 ആള്‍ട്ടര്‍നേറ്റ് ഷോട്ട് ടീം പ്ളേ വിഭാഗത്തിലാണ് രണ്‍വീറിന്‍െറ സുവര്‍ണനേട്ടം. ജോടിയായ മോണിക ജാജുവിനൊപ്പമാണ് ഓട്ടിസ്റ്റിക്കായ രണ്‍വീര്‍ ഇന്ത്യക്ക് അഭിമാനമായത്. രണ്ടാമതത്തെിയ ഹോങ്കോങ് ടീമില്‍നിന്ന് ഒമ്പത് സ്ട്രോക്കുകളുടെ വ്യത്യാസത്തിലായിരുന്നു നേട്ടം. രണ്ടാം വയസ്സിലാണ് രണ്‍വീറില്‍ ഓട്ടിസം ബാധ കണ്ടത്തെിയത്. ഒമ്പത് വയസ്സുമുതല്‍ ഗോള്‍ഫ് രംഗത്തത്തെിയ താരം ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയാണ്. രണ്ടുവര്‍ഷം മുമ്പ് ഏഷ്യാ പസഫിക് വേള്‍ഡ് ഗെയിംസില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രണ്‍വീര്‍ സ്വന്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.