യാംഗോൻ: മാനുഷികതയും രാജ്യത്തിൻെറ ഭാവിയിയും പരിഗണിച്ച് മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരെ അരങ്ങേറുന്ന അക്രമം അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ആവശ്യപ്പെട്ടു. മ്യാന്മറിൽ നടത്തുന്ന ചരിത്ര സന്ദ൪ശനത്തിനിടെയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. റോഹിങ്ക്യകൾക്ക് എനിക്കും നിങ്ങൾക്കുമുള്ളതുപോലുള്ള ആത്മാഭിമാനമുണ്ട്. മുറിവുകളുണങ്ങാൻ സമയമെടുക്കും. അതിനാൽ മാനുഷികതയുടെ പേരിൽ അക്രമത്തിന് വിരാമമിടേണ്ടിയിരിക്കുന്നു. രാഖൈൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുള്ളവ൪ നിരന്തരം പട്ടിണിയും പീഡനവും അനുഭവിച്ചവരാണെന്നും ഒബാമ പറഞ്ഞു.
യാംഗോൻ സ൪വകലാശാലയിലെ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റൊരു വേളയിൽ ജനാധിപത്യത്തിലേക്ക് നടന്നടുക്കുന്ന മ്യാന്മറിനെ ഒബാമ പ്രശംസിച്ചു. ഒബാമ പ്രസിഡൻറ് തൈൻ സൈനുമായും പ്രതിപക്ഷ നേതാവും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ ഓങ്സാൻ സൂചിയുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്ത് സമ്പൂ൪ണ ജനാധിപത്യം നടപ്പാക്കാനുള്ള പ്രസിഡൻറ് തൈൻ സൈനിൻെറ പ്രവ൪ത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്ന് പറഞ്ഞ ഒബാമ ഭരണകൂടത്തിൻെറ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഓങ്സാൻ സൂചി വ൪ഷങ്ങളോളം തടവിൽ കഴിഞ്ഞിരുന്ന വീട്ടിലും ഒബാമ എത്തി.
ആദ്യമായാണ് ഒരു യു.എസ് പ്രസിഡൻറ് മ്യാന്മ൪ സന്ദ൪ശിക്കുന്നത്.
ഒബാമയുടെ സന്ദ൪ശനം പ്രസിഡൻറ് തൈൻ സൈനിൻെറ പ്രവ൪ത്തനങ്ങൾക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാന്മറിൽനിന്ന് കംബോഡിയയിലേക്ക് തിരിക്കുന്ന ഒബാമ ആസിയാൻ ഉച്ചകോടിയിൽ സംബന്ധിച്ച ശേഷം ബുധനാഴ്ച രാവിലെ അമേരിക്കയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.