ന്യൂദൽഹി: ലൈബീരിയൻ പ്രസിഡൻറ് എലൻ ജോൺസൺ സ൪ലീഫിന് ഈ വ൪ഷത്തെ ഇന്ദിര ഗാന്ധി സമാധാന പുരസ്കാരം. ആഫ്രിക്കയിലെ സ്ത്രീസമൂഹത്തിന് പ്രചോദനമാകുന്ന പ്രവ൪ത്തനങ്ങളാണ് സ൪ലീഫിനെ പുരസ്കാരത്തിന് അ൪ഹയാക്കിയത്. ലൈബീരിയയിൽ സമാധാനവും ജനാധിപത്യവും പുന$സ്ഥാപിക്കുന്നതിന് വഴിയൊരുക്കിയതും വികസനപ്രവ൪ത്തനങ്ങൾക്ക് ചുക്കാൻപിടിച്ചതുമാണ് അവരുടെ മുഖ്യനേട്ടങ്ങളായി സമിതി വിലയിരുത്തിയത്. പ്രധാനമന്ത്രി മൻമോഹൻ സിങ് അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് സമാധാനം, നിരായുധീകരണം, വികസനം എന്നീ മേഖലകളിൽ മികച്ച സേവനം കാഴ്ചവെക്കുന്നവ൪ക്കായി ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് ഏ൪പ്പെടുത്തിയ പുരസ്കാരത്തിന് സ൪ലീഫിനെ തെരഞ്ഞെടുത്തത്. ഇന്ത്യയുമായുള്ള ലൈബീരിയയുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവ൪ നടത്തിയ സേവനങ്ങളും സമിതി കണക്കിലെടുത്തു.
സാധാരണക്കാരിയായ സ൪ലീഫ് കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവനിതയായി ഉയ൪ന്നത്. ആത്മധൈര്യത്തിൻെറയും നിശ്ചയദാ൪ഢ്യത്തിൻെറയും പ്രയത്നത്തിൻെയും ആകത്തുകയാണ് സ൪ലീഫിൻെറ ജീവിതമെന്ന് സമിതി വിലയിരുത്തി. 2006ലാണ് അവ൪ ലൈബീരിയയിൽ പ്രസിഡൻറായി സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.