ഗസ്സ: ഇന്ത്യ നിസ്സംഗത വെടിയണമെന്ന് കാരാട്ട്

  ന്യൂദൽഹി: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ ഇന്ത്യ നിസ്സംഗമായി കണ്ടുനിൽക്കരുതെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ദൽഹി വിമൻസ് പ്രസ്ക്ളബിൽ  മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി ഫലസ്തീൻകാരെ ഇസ്രായേൽ കുരുതി നടത്തി. ഗസ്സയിലെ ജനങ്ങളുടെ നേ൪ക്ക് ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തുവരണം. ഇസ്രായേലുമായുള്ള സൈനികസഖ്യം അവസാനിപ്പിക്കണം. ഇസ്രായേലിൻെറ സൈനിക ഉപകരണങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ കൂട്ടക്കുരുതിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.