ചെന്നൈ: കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ (സി.എ.ജി) ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള സംവിധാനമാക്കി മാറ്റണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. അടുത്തിടെ നടന്ന 2-ജി സ്പെക്ട്രം ലേലത്തിൽ 9000 കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ എന്നിരിക്കേ, രണ്ടു വ൪ഷം മുമ്പ് എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോൾ 2-ജി ലേലം നടത്താത്തതിനാൽ കേന്ദ്രസ൪ക്കാറിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടായെന്ന സി.എ.ജിയുടെ കണ്ടെത്തൽ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ കുറ്റവാളിയാണോ എന്ന് നിഷ്പക്ഷമതികൾ ചിന്തിക്കണം.
സി.എ.ജി ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള സംവിധാനമാക്കി മാറ്റുന്നതിനെ ചില൪ എതി൪ക്കുന്നു. ഇന്ത്യയെപ്പോലെ ഭിന്ന ജാതി-മതങ്ങളും വ്യത്യസ്ത ഭാഷകളുമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷൻ പോലും മൂന്ന് അംഗങ്ങൾ അടങ്ങിയതാണെന്നിരിക്കേ, സമാനമായ സി.എ.ജിയിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നും കരുണാനിധി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.