ശ്രീകണ്ഠപുരം: പഞ്ചായത്തിലെ അലക്സ് നഗറിൽ അനധികൃത മണൽകൊള്ള തകൃതി. കാഞ്ഞിലേരി പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒരു കെട്ടിടം പണിക്കായി ലോഡുകണക്കിന് മണലാണ് വാരിയത്.
പ്രദേശത്തെ ഒരു പറമ്പിൽ മണലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. നാട്ടുകാ൪ പലതവണ വിവരമറിയിച്ചിട്ടും ബന്ധപ്പെട്ടവ൪ സ്ഥലത്ത് തിരിഞ്ഞുനോക്കിയില്ലത്രെ. അനധികൃതമായി മണൽ വാരിക്കൂട്ടിയ സംഭവം കാണിച്ച് ശ്രീകണ്ഠപുരം പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് തളിപ്പറമ്പ് തഹസിൽദാ൪, ജില്ലാ കലക്ട൪, ശ്രീകണ്ഠപുരം പൊലീസ് എന്നിവ൪ക്ക് റിപ്പോ൪ട്ട് നൽകിയിട്ടും മണൽ കസ്റ്റഡിയിലെടുക്കാനോ പിന്നിൽ പ്രവ൪ത്തിക്കുന്നവരെ പിടികൂടാനോ തയാറായിട്ടില്ല. ഉന്നതരെ സ്വാധീനിച്ചാണ് അലക്സ് നഗറിലും മറ്റും മണൽകൊള്ള തകൃതിയായി നടക്കുന്നതെന്നാണ് സൂചന. പാറക്കടവിലും മണൽകൊള്ള വ്യാപകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.