ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാ൪മിനാറിനു സമീപത്തെ ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് വീണ്ടും സംഘ൪ഷം. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു പേ൪ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾക്ക് കേടുപറ്റി.
ചാ൪മിനാറിനു സമീപത്തെ ഭാഗ്യലക്ഷ്മി ക്ഷേത്ര വിപുലീകരണത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായിറങ്ങിയതോടെ പ്രദേശത്ത് രണ്ടാഴ്ചയിലേറെയായി സംഘ൪ഷം നിലനിൽക്കുകയാണ്. നിരോധാജ്ഞ പിൻവലിക്കാൻ ആവശ്യപ്പെട്ടായിരുന്നു വെള്ളിയാഴ്ച ജനക്കൂട്ടം സംഘടിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് കല്ലേറും തുട൪ന്ന് ലാത്തിച്ചാ൪ജും കണ്ണീ൪വാതക പ്രയോഗവും നടന്നത്. തൽസ്ഥിതി തുടരാനുള്ള ആന്ധ്രഹൈകോടതി ഉത്തരവു ലംഘിച്ച് ക്ഷേത്രത്തിനു സമീപം പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് രണ്ടാഴ്ച മുമ്പ് സംഘ൪ഷം ആരംഭിച്ചത്.
കോടതിവിധി ലംഘനം ചൂണ്ടിക്കാട്ടി മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(എം.ഐ.എം) എം.എൽ.എമാ൪ കോൺഗ്രസ് സ൪ക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.